വികസിത ഇരിങ്ങാലക്കുടക്കുള്ള നിർദേശങ്ങൾ പ്രൊഫഷണൽ മീറ്റിൽ പങ്കുവെച്ച് ജേക്കബ് തോമസ്

ഇരിങ്ങാലക്കുട : കാലാവസ്ഥ വ്യതിയാനം മുതൽ സ്ത്രീ ശാക്തീകരണത്തിനുള്ള നൂതന പദ്ധതികൾ ഇരിങ്ങാലക്കുടക്കായി തയ്യാറാക്കിയതിന്‍റെ വിശദാംശങ്ങൾ നാട്ടുകാരായ പ്രൊഫഷണലുകളുടെ മുന്നിൽ വിശദീകരിച്ച് പ്രശംസ നേടി എൻഡിഎ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി കല്ലട റീജൻസിയിൽ വിളിച്ചു ചേർത്ത പ്രൊഫഷണൽ മീറ്റിൽ ഡോക്ടർമാർ, എഞ്ചിനീർമാർ, കമ്പ്യൂട്ടർ വിദഗ്ദ്ധർ , വ്യവസായ നിർമാണ രംഗത്തെ പ്രമുഖർ , അഭിഭാഷകർ തുടങ്ങിയ നൂറോളം പേർ പങ്കെടുത്തു.

ഒരു വികസിത ഇരിങ്ങാലക്കുടക്കായി താൻ ഇപ്പോൾ തന്നെ തുടങ്ങിവെച്ച പദ്ധതികളായ ആന്റി കറപ്പ്ഷൻ ഇൻഡക്സ് , കുടിവെള്ളത്തിനും കാലാവസ്ഥ വ്യതിയാനങ്ങൾ പഠിക്കാനുള്ള സംവിധാനങ്ങൾ , വികസനത്തിന്‍റെ ഗുണഫലങ്ങൾ താഴെ തട്ടിലുള്ള കുടുംബങ്ങളിൽ ജോലിയായും വരുമാനമായും നേരിട്ട് എത്താനുള്ള പദ്ധതികൾ എന്നിവ ഡോ. ജേക്കബ് തോമസ് വിശദീകരിക്കുകയും യോഗത്തിലുള്ളവരുമായി ഇതേപ്പറ്റി സംവദിക്കുകയും ചെയ്തു . സ്ത്രീ ശാക്തീകരണത്തിന്‍റെ നേരേ വിപരീതമായ നയമാണ് ഇപ്പോൾ കേരളത്തിൽ നടപ്പിലായി വരുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കിറ്റുകൾ നൽകുന്നത് ശാക്തീകരണമാണോ ആശ്രയത്വം സൃഷിടിക്കലാണോ എന്ന് അദ്ദേഹം ചോദിച്ചു. നയങ്ങളുടെ വൈകല്യമാണ് ശാക്തീകരണം നടപ്പിലാക്കുന്നതിന് തടസം നേരിടുന്നത്. എന്ത് പദ്ധതികളും നടപ്പിലാക്കണമെങ്കിൽ മനുഷ്യൻ നന്നാകണം. മനുഷ്യൻ നന്നാകണമെങ്കിൽ ഞാൻ നന്നാകണം. അതുകൊണ്ട് ആദ്യം ഞാൻ നന്നാകും. സത്യത്തിന്‍റെയും ധാർമികതയുടെയും പക്ഷത്തായിരിക്കും ഞാനെന്നും ഡോ. ജേക്കബ് തോമസ് പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top