മേനാലി തുരുത്തിലെ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം എൻ.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ്

പടിയൂർ : പര്യടനത്തിന്‍റെ ഭാഗമായി എൻഡിഎ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ് പടിയൂരിലെ മേനാലി തുരുത്തിലെ തൊഴിലുറപ്പ് തൊഴിലാളികളിളെ സന്ദർശിച്ചു, പ്രായം മറന്നു തന്‍റെ എൺപത്തിരണ്ടാം വയസ്സിലും തൊഴിലുറപ്പ് ജോലിതുടരുന്ന പനങ്ങാട് തങ്കമണി കുമാരനെ ആദരിച്ചു. വ്യാഴാഴ്ച രാവിലെ വൈക്കം മനയ്ക്കല്‍ കോളനിയില്‍ നിന്നും പര്യടനം ആരംഭിച്ചു. ആര്‍.എല്‍.വി.ഐ.പി. കോളനി, എസ്.എന്‍ നഗര്‍ കോളനി, പത്തനങ്ങാടി കോളനി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം പടിയൂര്‍ ഹെല്‍ത്ത് സെന്റര്‍, പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഓട്ടോ റിക്ഷാ, ടാക്‌സി സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലെത്തി വോട്ടഭ്യാര്‍ഥിച്ചു. പൂമംഗലം പഞ്ചായത്ത് എടക്കുളം, പായമ്മല്‍ അയോധ്യ ഹാള്‍, ചീനക്കുഴി, പടിയൂരില്‍ നാലിടങ്ങളില്‍ ജനസഭയില്‍ പങ്കെടുത്ത് സംസാരിച്ചു. പാറയില്‍ ഉണ്ണികൃഷ്ണന്‍, ഷാജുട്ടന്‍, ജോസഫ് പടമാടന്‍, സതീഷ്, കെ.സി. വേണു, ടി.എ. സുനില്‍കുമാര്‍, എ. ഉണ്ണികൃഷ്ണന്‍, സജീവന്‍ കുരിയക്കാട്ടില്‍, ശ്രീജിത്ത് മണ്ണായില്‍, സജി ഷൈജുകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top