പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സർവ്വീസായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ വോട്ടർമാർക്ക് പോസ്റ്റൽ വോട്ടിംഗിന് സൗകര്യം മാർച്ച് 28, 29, 30 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നിന്നും കേരള നിയമ സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2021 മായി ബന്ധപ്പെട്ട് അവശ്യ സർവ്വീസായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ വോട്ടർമാർക്ക് 2021 മാർച്ച് 28 ,29 ,30 തിയ്യതികളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പോസ്റ്റൽ വോട്ടിംഗ് സെന്റർ പ്രവർത്തിക്കുന്നതാന്നെന്നു ഉപവരണാധികാരി അജയ് എ.ജെ അറിയിച്ചു. പോസ്റ്റൽ വോട്ടിംഗിന് അപേക്ഷിച്ചിട്ടുള്ള അവശ്യ സർവ്വീസിൽപെട്ട അർഹരായ സമ്മതിദായകർ അവരുടെ സർവ്വീസ് തിരിച്ചറിയൽ കാർഡും ഇലക്ഷൻ തിരിച്ചറിയൽ കാർഡും കൊണ്ടുവരേണ്ടതാണ് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top