ഇരിങ്ങാലക്കുട നിയോജക മണ്ഡലം; ആബ്സെന്റീസ് വോട്ടിംഗ് 26 ന്

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത ആബ്സെന്റീസ് വോട്ടർമാരുടെ വോട്ടിംഗ് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത ആബ്സെന്റീസ് വോട്ടർമാരുടെ വോട്ടിംഗ് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടക്കും. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിൽ വന്ന് വോട്ട് രേഖപ്പെടുത്തും.80 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗ ബാധിതർ, കോവിഡ് രോഗം സംശയിക്കുന്നവർ എന്നിവരാണ് ആബ്സെന്റീസ് വോട്ടർമാരായി വരുന്നത്.

അവശ്യ സർവീസായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ വോട്ടർമാർക്ക് 28,29,30 തിയതികളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു മണിവരെ ഇരിങ്ങാലക്കുട മാപ്രാണത്തെ ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടിംഗ് കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാവുന്നതാണെന്ന് വരണാധികാരി അറിയിച്ചു. വോട്ടിംഗ് കേന്ദ്രത്തിലെത്തി വോട്ട് ചെയ്യുന്ന അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട സമ്മതിദായകർ അവരുടെ സർവീസ് തിരിച്ചറിയൽ കാർഡും ഇലക്ഷൻ തിരിച്ചറിയൽ കാർഡും കൊണ്ട് വരേണ്ടതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top