മാറ്റിവച്ച കഴിഞ്ഞ വർഷത്തെ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ നടന്നു

ഇരിങ്ങാലക്കുട : കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച 2020ലെ കൂടൽമാണിക്യം തിരുവുത്സവം മാർച്ച് 28 ഞായറാഴ്ച കൊടിയേറ്റതോടെ ചടങ്ങുകൾ മാത്രമായി ആരംഭിക്കുന്നതിന് മൂന്നോടിയായി ബുധനാഴ്ച കിഴക്കേ നടപ്പുരയിൽ കലവറ നിറയ്ക്കൽ നടന്നു. ഭക്തജനങ്ങൾ എണ്ണ, നെയ്യ്, നാളികേരം, ശർക്കര, അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവ സമർപ്പിച്ചു. രാവിലെ 7 മണിക്ക് കൊട്ടിലാക്കൽ ശ്രീ ഗണപതി ക്ഷേത്രത്തിൽ മഹാഗണപതി ഹവനം നടന്നു. സന്ധ്യയ്ക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ ആരംഭിക്കും.

കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നത് കാരണം ചടങ്ങുകൾ മാത്രമേ ഇത്തവണ ഉത്സവത്തിന് ഉണ്ടാകൂ. ഭക്തജനങ്ങൾക്ക് നിയന്ത്രിത പ്രവേശനം ഉണ്ടാകും. കൊടിയേറ്റം ഞായറാഴ്ച രാത്രി 8:10നും 8:45 നും മദ്ധ്യേ നടക്കും. ഏപ്രിൽ ഏഴിനാണ് കൂടപ്പുഴ കടവിൽ ആറാട്ട്. ആറാട്ടിന് മൂന്ന് ആനകൾക്കുള്ള അനുമതി ജില്ലാ ഭരണകൂടത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top