തൊഴില്‍ ശാലകള്‍ സന്ദർശിച്ച് എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ്

ഇരിങ്ങാലക്കുട: എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ: ജേക്കബ് തോമസ് ചൊവ്വാഴ്ച രാവിലെ പൊറത്തിശ്ശേരി മേഖലയിലെ ഓട് ഫാക്ടറി, സ്ഥാപനങ്ങള്‍, തൊഴില്‍ ശാലകള്‍ എന്നിവ സന്ദര്‍ശിച്ചു. പൊറത്താട്ടുകുന്ന്, വാതില്‍മാടം, ബോയിങ്ങ് കോളനി, ആനാട്ടുകടവ്, പ്രമുഖ വ്യക്തികള്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ബി.ജെ.പി. കേരള ഐ.ടി. സെല്‍ ഇരിങ്ങാലക്കുട എം സി പി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ച ഡിജിറ്റല്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.

ഉച്ചതിരിഞ്ഞ് ആളൂര്‍ പഞ്ചായത്തില്‍ കല്ലേറ്റുംകര, താഴേക്കാട്, പറമ്പി റോഡ്, പാലപ്പെട്ടി, വെള്ളാഞ്ചിറ, പൊരുന്നംകുന്ന്, കനാല്‍പാലം, വിശ്വനാഥപുരം എന്നിവിടങ്ങളില്‍ നടത്തിയ ജനസഭകളില്‍ പങ്കെടുത്തു. കെ.സി. വേണു മാസ്റ്റര്‍, ഷാജുട്ടന്‍, ജോസഫ് പടമാടന്‍, സതീഷ് മാസ്റ്റർ, കവിത ബിജു, എ.വി രാജേഷ്,സി.സി.മുരളി, സജിത്ത് പി.പി.,ടി. എസ് സുനിൽകുമാർ, എ. ഉണ്ണികൃഷ്ണൻ എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top