ചിഹ്നമായ ട്രാക്ടറിൽ കയറി തോമസ് ഉണ്ണിയാടന്‍റെ റോഡ് ഷോ

ഇരിങ്ങാലക്കുട : ഏറെ വൈകി ലഭിച്ച തന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറിൽ കയറി യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുടയിൽ റോഡ് ഷോ നടത്തി. കൂടൽമാണിക്യം ക്ഷേത്ര പരിസരത്ത് നിന്നാണ് യുഡിഎഫ് പ്രവർത്തകരുടെ അകമ്പടിയോടെ റോഡ് ഷോ ആരംഭിച്ചത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് കേരളാ കോൺഗ്രസ് അംഗമായ തോമസ് ഉണ്ണിയാടന് ഏറെ വൈകി കഴിഞ്ഞ ദിവസം ചിഹ്നമായി അംഗീകരിക്കപ്പെട്ടത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top