
പൊറത്തിശ്ശേരി : സി പി ഐ എം പൊറത്തിശ്ശേരി നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും റെഡ് വളണ്ടിയർ മാർച്ചും നടത്തി. റെഡ് വളണ്ടിയർ മാർച്ചിന് മനുമോഹനും വീനസ് വിശ്വംഭരനും നേതൃത്വം നൽകി. തേലപ്പിള്ളി സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് പി.എസ്. വിശ്വംഭരന്, ഏ.ആർ. പീതാംബരന്, ടി.ആർ. സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നൽകി. പൊതുസമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ ചന്ദ്രന്, ഏരിയാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് എന്നിവര്‍ സംസാരിച്ചു. ഏ.ആർ. പീതാംബരന് അദ്ധ്യക്ഷനായിരുന്നു. പിഎസ്. വിശ്വംഭരന് സ്വാഗതവും ടി.ആർ. സുനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി.