സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് 28 ന്

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ 28 ന് രാവിലെ 9 മണിമുതല്‍ 1 മണിവരെ നടക്കും. ലയണ്‍സ് ക്ലബ് ക്യാബിനറ്റ് സെക്രട്ടറി എ.എന്‍ രാമകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൊമ്പിടിഞ്ഞമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിക്കും. റീജിയണ്‍ ചെയര്‍മാന്‍ ജെയിംസ് മാളിയേക്കല്‍,സോണ്‍ ചെയര്‍മാന്‍ കെ.എ മാര്‍ട്ടിന്‍, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പോളി കോലങ്കണ്ണി, ട്രഷറര്‍ ജയന്‍ നമ്പൂതിരി,എം.കെ ഷാജി, പ്രഫ കെ.ആര്‍ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് പട്ടത്ത് എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9446540890,9539343242 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top