ആസാദ് റോഡ് 85-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് കുടുംബ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.തോമസ് ഉണ്ണിയാടൻ്റെ വിജയം ഉറപ്പിക്കുന്നതിനായി ആസാദ് റോഡ് 85-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് കുടുംബ സംഗമം സംഘടിപ്പിച്ചു. അഡ്വ.തോമസ് ഉണ്ണിയാടൻ, ഡി. സി. സി. ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി, മണ്ഡലം പ്രസിഡൻ്റ് ജോസഫ് ചാക്കോ, വാർഡ് കൗൺസിലർമാരായ ബിജു പോൾ അക്കരക്കാരൻ, സിജു യോഹന്നാൻ, ബൂത്ത് പ്രസിഡൻറ് ബൈജു അമ്പാട്ട്, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ സി.എം ബാബു, അജോ ജോൺ, വിജയൻ എളയേടത്ത്, മുൻ നഗരസഭാ ചെയർപെഴ്സൺ ബീവി അബ്ദുൾ കരീം, യൂത്ത് കോൺഗ്രസ്സ് ടൗൺ മണ്ഡലം പ്രസിഡൻ്റ് ശ്രീറാം ജയപാലൻ എന്നിവർ സംസാരിച്ചു.

Leave a comment

Top