പോസ്റ്റൽ വോട്ടിംഗ് മാർച്ച് 28 മുതൽ 30 വരെ

പോസ്റ്റൽ വോട്ടിംഗ് മാർച്ച് 28 മുതൽ 30 വരെ

അറിയിപ്പ് : അവശ്യ സർവീസ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്ത ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ പോസ്റ്റൽ വോട്ടിംഗ് സംസ്ഥാനത്ത് മാർച്ച് 28, 29, 30 തിയതികളിൽ നിശ്ചയിച്ച സ്ഥലങ്ങളിൽ നടക്കും. അർഹരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ എത്തേണ്ട സ്ഥലം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ അറിയിക്കും.

പോസ്റ്റൽ വോട്ടിങ് സെന്ററുകൾ നിയോജക മണ്ഡലാടിസ്ഥാനത്തിൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ അവശ്യ സർവീസിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്കായി പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകൾ ഒരുക്കിയിട്ടുണ്ട്. പോളിങ് ഡ്യൂട്ടിയില്ലാത്ത അവശ്യ സർവീസിൽ ഉൾപ്പെടുന്നവർക്കാണ് സെൻ്ററുകൾ സജ്ജമാക്കുന്നത്. ജില്ലയിൽ മാർച്ച്‌ 29,30,31 തിയ്യതികളിൽ 13 നിയോജക മണ്ഡലങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിൽ ഇവർക്ക് വോട്ട് ചെയ്യാം.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പട്ടികയിലുള്ള 16 അവശ്യ സർവീസുകളിലെ ജീവനക്കാർക്കാണ് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നത്. ഇവർക്ക് പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ടെടുപ്പ് രീതി ഉപയോഗപ്പെടുത്താം. ആരോഗ്യ വകുപ്പ്, പോലീസ്, ഫയർ ഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി സർവീസ്, വനം വകുപ്പ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റയിൽവേസ്, പോസ്റ്റൽ സർവീസ്, ടെലഗ്രാഫ്, ആംബുലൻസ് സർവീസ്, തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിനായി കമീഷൻ അംഗീകരിച്ചിട്ടുള്ള മാധ്യമ പ്രവർത്തകർ, ഏവിയേഷൻ, ഷിപ്പിങ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം.

ചേലക്കര – പഴയന്നൂർ ബ്ലോക്ക് ഓഫീസ്

കുന്നംകുളം – ചൊവ്വന്നൂർ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ്,

ഗുരുവായൂർ – ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ്

മണലൂർ -മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസ് 

വടക്കാഞ്ചേരി – വടക്കാഞ്ചേരി ബ്ലോക്ക് ഓഫീസ്

ഒല്ലൂർ -ഒല്ലൂക്കര ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് 

തൃശൂർ -റൂം നമ്പർ 13, ഗ്രൗണ്ട് ഫ്ലോർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ 

നാട്ടിക – അന്തിക്കാട് ബ്ലോക്ക്  ഡെവലപ്പ്മെന്റ് ഓഫീസ്

കയ്പമംഗലം – മതിലകം ബ്ലോക്ക് പഞ്ചായത്ത്‌ മിനി ഹാൾ

ഇരിങ്ങാലക്കുട – ഇരിങ്ങാലക്കുട ബ്ലോക്ക്‌ ഓഫീസ്

പുതുക്കാട്– കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസ് ഹാൾ

ചാലക്കുടി –  ചാലക്കുടി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ്

കൊടുങ്ങല്ലൂർ– മാള ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ്

Leave a comment

Top