ഇരിങ്ങാലക്കുട രൂപതയിൽ വി. യൗസേപ്പിതാവിന്‍റെ വർഷവും, കുടുംബവർഷവും ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനമനുസരിച് ആഗോളസഭയിൽ ആരംഭം കുറിച്ച വി. യൗസേപ്പിതാവിന്‍റെ വർഷത്തിനും കുടുംബവർഷത്തിനും ഇരിങ്ങാലക്കുട രൂപതയിൽ തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ. പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം നിർവഹിച്ചു


കുടുംബങ്ങളിൽ ഒരു മണിക്കൂറെങ്കിലും ഡിജിറ്റൽ മൊബൈൽ ഉപകരണങ്ങൾ ഓഫ് ചെയ്ത് പ്രാർത്ഥിക്കാനും പരസ്പരം സംവദിക്കാനും ഉല്ലസിക്കാനും കുടുംബാങ്ങങ്ങൾ സമയം കണ്ടെത്തണമെന്ന് പിതാവ് ഓർമ്മപ്പെടുത്തി.ഉത്തരവാദിത്വ പൂർണമായ ദാമ്പത്യ ജീവിതം നയിക്കുന്ന ദമ്പതികൾ ദുശീലങ്ങൾക്ക് അടിമപ്പെടാതെ തങ്ങൾക്കുള്ളതിൽ ഒരു പങ്ക് മറ്റുള്ളവരുമായി പങ്കുവെച്ച അനുരഞ്ജിതരായി ജീവിക്കാൻ ഈ കുടുംബവർഷം പ്രചോദനമാകട്ടെയെന്ന് പിതാവ് ആഹ്വാനം ചെയ്തു.

കുടുംബവർഷത്തിന്‍റെ ലോഗോ മുൻ വത്തിക്കാൻ സ്ഥാനപതി ആർച് ബിഷപ് ജോർജ് പാനികുളം നിർവ്വഹിച്ചു . രൂപതയിലെ വികാരി ജനറൽമാരായ മോൺ. ലാസർ കുറ്റിക്കാടൻ, ഫാ. ജോസ് മഞ്ഞളി, ഫാ.ജോയി പാലിയേക്കര, ഫൊറോനാ വികാരിമാർ, ജനറൽ കൺവീനർ റവ. ഡോ. ജോജി പാലമറ്റം, ഫാ. സിബു കള്ളപ്പറമ്പിൽ, കൊടകര ഫൊറോനാ വികാരി ഫാ. ഡേവിസ് കല്ലിങ്കൽ, പ്രെസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ആന്റണി മുക്കാട്ടുകാരക്കാരൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജെയ്‌സൺ കരിപ്പായി എന്നിവർ സഹകാർമികരായി ദിവ്യബലിയിൽ പങ്കെടുത്തു.

കുടുംബസമ്മേളന രൂപതാപ്രസിഡണ്ട് നൈജോ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ടെൽസൺ കോട്ടോളി, ആനി ഫെയ്‌ത്, കൈക്കാരൻമാരുടെ പ്രതിനിധി തോമസ്, ഹോളിഫാമിലി പാവനാത്മ പ്രൊവിൻഷ്യൽ സി. എൽസി കോക്കാട്ട്, എന്നിവർ അഭിവന്ദ്യ പിതാവിനോടൊപ്പം ദീപം തെളിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top