കുട്ടികളോടൊപ്പം സൈക്ലിംഗ് നടത്തി എൻ.ഡി.എ സ്ഥാനാർഥി ജേക്കബ് തോമസ്

ഇരിങ്ങാലക്കുട : കുട്ടികൾക്ക് വ്യായാമത്തിന്റെ സന്ദേശം പകർന്നു നൽകി കുട്ടികളോടൊപ്പം സൈക്കിളിങ്ങ് നടത്തി എൻഡിഎ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ്.
വേളൂക്കര പഞ്ചായത്തിലെ കുട്ടികൾക്കൊപ്പമാണ് ജേക്കബ് തോമസ് സൈക്കിളിങ്ങ് നടത്തിയത്. സൈക്കിളിങ്ങിന്റെ പ്രാഥമികപാഠങ്ങൾ പറഞ്ഞുകൊടുത്ത് അദ്ധ്യാപകനായും കുട്ടികൾക്കൊപ്പം കൂടി. വൈകിട്ട് ഇരിങ്ങാലക്കുടയുടെ പടിഞ്ഞാറൻ മേഖലകളിൽ പ്രചാണം നടത്തി. ജനറൽ സെക്രട്ടറി കെ. സി വേണു മാസ്റ്റർ, ചീഫ് ഇലക്ഷൻ രഞ്ജിത്ത് കാനാട്ട്, സന്തോഷ് ബോബൻ, ടി.കെ ഷാജൂട്ടൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a comment

Top