കൂടിയാട്ടത്തിലെ സാത്വികാഭിനയത്തിൽ അഭ്യാസംനേടിയ ആത്മവിശ്വാസത്തോടെ “കാളിദാസ ഇൻ ജംബിൾഡ് ഫ്രയിംസ്” ഇന്ന് ഭോപ്പാലിലെ അരങ്ങിൽ

ഇരിങ്ങാലക്കുട : ഭോപ്പാലിലെ മധ്യപ്രദേശ് സ്കൂൾ ഓഫ് ഡ്രാമയിലെ നാടകവിദ്യാർത്ഥികളുടെ വാർഷിക നാടകാവതരണത്തിന്‍റെ ഭാഗമായി പ്രശസ്തനാടക സംവിധായകനായ രാജേന്ദ്രപാഞ്ചാൽ സംവിധാനം ചെയ്ത “കാളിദാസ ഇൻ ജംബിൾഡ് ഫ്രയിംസ്” എന്ന നാടകത്തിന്‍റെ അവതരണം ശനിയാഴ്ച വൈകിട്ട് 6.30ന് ഭോപ്പാലിലെ ട്രൈബൽ മ്യൂസിയത്തിൽ നടക്കും. ഈ അവതരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒരുമാസത്തോളം ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ പ്രശസ്ത കൂടിയാട്ട കലാകാരനായ അമ്മന്നൂർ രജനീഷ് ചാക്യാരുടെ കീഴിൽ ഈ വിദ്യാലയത്തിലെ കലാകാരന്മാർ കൂടിയാട്ടത്തിലെ സാത്വികാഭിനയത്തിൽ വിശദമായ അഭ്യാസംനേടിയ ആത്മവിശ്വാസത്തോടെയാണ് നാടകം അരങ്ങിലെറ്റുന്നത്. കാളിദാസ കൃതികളായ കുമാരസംഭവം, മേഘദൂതം, ശാകുന്തളം, രഘുവംശം, ഉജ്ജയിനിയിൽ പ്രചരിയ്ക്കുന്ന കാളിദാസനെ കുറിച്ചുളള നാട്ടുകഥകൾ എന്നിവ കൂട്ടിച്ചേർത്താണ് ഈ നാടകം ആവിഷ്കരിച്ചിരിയ്ക്കുന്നത്.

പ്രശസ്ത മോഹിനിയാട്ടം നർത്തകിയായ പ്രിയദർശിനി ഘോഷ് കൊൽക്കത്ത, ആംഗികാഭിനയത്തിന്‍റെ ചിട്ടപ്പെടുത്തൽ നിർവ്വഹിച്ചു. സംഗീതവിഭാഗത്തിൽ സാരംഗി, ഷെഹ്നായ് എന്നിവയോടൊപ്പം കലാമണ്ഡലം രവികുമാർ മിഴാവിൽ പുതിയ ആവിഷ്കാരങ്ങളുമായി അവതരത്തിൽ പങ്കുചേരുന്നുണ്ട്. അവതരണത്തിൽ പുതിമയേറിയ പല അഭിനയസങ്കേതങ്ങൾ ചേർത്താണ് നാടകം സംവിധാനം ചെയ്തിരിയ്ക്കുന്നത് എന്ന് രാജേന്ദ്രപാഞ്ചാൽ അഭിപ്രായപ്പെട്ടു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top