താലൂക്ക് സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുകുന്ദപുരം താലൂക്ക് സമ്മേളനം പുതുക്കാട് കെ നാരായണ സ്മാരക ഹാളിൽ പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ് എം.വി ലോനപ്പൻ അധ്യക്ഷത വഹിച്ചു. പുതുക്കാട് നിയോജക മണ്ഡലം സ്ഥാനാർത്ഥി സുനിൽ അന്തിക്കാട് ആശംസകൾ അർപ്പിച്ചു.

സംസ്ഥാന ഉപാധ്യക്ഷൻ ഇ. ഡി സാബു മുഖ്യപ്രഭാഷണവും, താലൂക്ക് സെക്രട്ടറി എം. ജ്യോതിലാൽ റിപ്പോർട്ടും അവതരിപ്പിച്ചു. പുതുക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി .വി പ്രഭാകരൻ ഉപഹാര സമർപ്പണവും, ജില്ലാ സെക്രട്ടറി പി .ആർ പ്രമോദ് അവാർഡ് ദാനവും നിർവഹിച്ചു. രാജേഷ് കോമരത്ത്, പോൾ ഇ. എ, റൂബി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പും നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top