കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു

കല്ലംകുന്ന് : കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഹെഡ് ഓഫീസിൽ വച്ച് ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു മേനോൻ പതാക ഉയർത്തി ആരംഭം കുറിച്ചു. സഹകാരികൾ, ജീവനക്കാർ , മുൻ ബോർഡ് അംഗങ്ങൾ , പ്രസിഡണ്ട്മാർ തുടങ്ങി 100 ൽ പരം പേർ പങ്കെടുത്തു.

മാർച്ച് 20 മുതൽ ഏപ്രിൽ 25 വരെ നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ, കുടുംബ സംഗമം, ആരോഗ്യ ക്യാമ്പുകൾ, ചികിത്സ സഹായങ്ങൾ, കാർഷിക അനുബന്ധ പരിപാടി, പ്രമുഖ വ്യക്തികളെ ആദരിക്കൽ, പഴയകാല അംഗങ്ങൾക്കുള്ള വരവേൽപ്പ്, വിദ്യർത്ഥികൾക്കുള്ള മത്സരങ്ങൾ , പഠന ക്ലാസ്സുകൾ, കലാ സന്ധ്യകൾ ,സംസ്കാരിക പരിപാടികൾ, സമ്മേളനങ്ങൾ, ജനകീയ സഭകൾ എന്നിവ സംഘടിപ്പിക്കുന്നു.സെക്രട്ടറി ഗണേഷ് കുമാർ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് പൊറിഞ്ചു നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top