ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020, 2021 തിരുവുത്സവങ്ങളുടെ പ്രോഗ്രാം പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020, 2021 തിരുവുത്സവങ്ങളുടെ പ്രോഗ്രാം പുസ്തകം ദേവസ്വം ആഫീസിൽ വച്ച് പ്രകാശനം ചെയ്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന തിരുവുത്സവങ്ങളുടെ ചടങ്ങുകളും കാര്യപരിപാടികളെയും കുറിച്ച് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ വിശദീകരിച്ചു. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, എ.വി ഷൈൻ , കെ.എ പ്രേമരാജൻ, ബ്രഹ്മശ്രീ എൻ.പി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ.എം സുമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാം പുസ്തകം ഡൌൺലോഡ് ചെയ്യുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക click to download

QR കോഡ് സ്കാൻ ചെയ്തത് പ്രോഗ്രാം പുസ്തകം ഡൌൺലോഡ് ചെയ്യാം

കോവിഡിനെ തുടർന്ന് മാറ്റി വച്ച 2020 ലെ ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ തിരുവുത്സവം 2021 മാർച്ച് 28 ന് കൊടികയറി എപ്രിൽ 7ന് ചാലക്കുടി കൂടപ്പുഴ ആറാട്ടോടെ നടത്തും. ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ആറാട്ടിന് ആചാരപ്രകാരം മൂന്നാനകളെ പങ്കെടുപ്പിക്കാൻ ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചിട്ടുണ്ട്.

2021 ലെ തിരുവുത്സവം എപ്രിൽ 24 ന് കൊടി കയറി മെയ് 4 ന് രാപ്പാൾ ആറാട്ട് കടവിൽ ആറാട്ടോടെ ആഘോഷിക്കും. ആചാരങ്ങൾക്ക് പ്രാധാന്യം നല്കിയുള്ള രണ്ട് ഉൽസവങ്ങളുടെ നടത്തിപ്പിനായി 75 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഈ വർഷത്തെ ഉൽസവത്തിന് കലാപരിപാടികൾ, ദീപാലങ്കാരം, വ്യാപാരമേള എന്നിവ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

നവീകരിച്ച കിഴക്കേഗോപുരം സമർപ്പണം, തേവാര ബിംബങ്ങളുടെ പ്രതിഷ്ഠയ്ക്കുള്ള ശ്രീകോവിലിന്റെ സമർപ്പണം എന്നിവയും ഏപ്രിൽ മാസത്തിൽ നടത്തുവാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. 2020,2021 വർഷങ്ങളിലെ ഉൽസവങ്ങളുടെ പ്രോഗ്രാം പുസ്തകം തന്ത്രി പ്രതിനിധി എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് സീനിയർ മാധ്യമ പ്രവർത്തകൻ മൂലയിൽ വിജയകുമാറിന് നല്കി പ്രകാശനം ചെയ്തു.

ഉത്സവം ഭംഗിയായി നടത്തുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപിപ്പിക്കാൻ വേണ്ടി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇരുപത്തിമൂന്നാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ ആസ്ഥാനത്ത് മീറ്റിംഗ് വിളിച്ചിട്ടുണ്ട്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top