പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു, ദിവസങ്ങളായിട്ടും നടപടിയില്ല

പൊറത്തിശ്ശേരി : ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷന് സമീപം പൊറത്തിശ്ശേരി വി വൺ നഗർ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം. അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നു പരാതി. റോഡിനു സമീപത്തെ പൈപ്പ് പൊട്ടി മുകളിലെ പ്രതലത്തിലേക്ക് വെള്ളം ഒലിച്ചിറങ്ങി സമീപത്തെ കാനയിലേക്ക് ഒഴുകുകയാണ്. കടുത്ത വേനലിൽ കുടിവെള്ളക്ഷാമം നേരിടുമ്പോളാണ് ഇത്തരം അനാസ്ഥകൾ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top