എൻ.ഡി.എ സ്ഥാനാർഥി ഡോക്ടർ ജേക്കബ് തോമസിന്‍റെ പര്യടനത്തിന് ആവേശകരമായ സ്വീകരണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എൻ.ഡി.എ സ്ഥാനാർഥി ഡോക്ടർ ജേക്കബ് തോമസ് ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മേഖലകളിലാണ് പര്യടനം നടത്തിയത് . മാപ്രാണം കുരിശു കപ്പേളയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു പ്രചാരണം തുടങ്ങി. കരുവന്നൂർ – തേലപ്പിള്ളി പുത്തൻതോട് ഇരിങ്ങാലക്കുട നഗരത്തിലെ കിഴക്കൻ മേഖലകളിൽ എന്നിവിടങ്ങളിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് അക്കര തിയേറ്റർ അങ്കണത്തിൽ നടന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കൺവെൻഷൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫസർ വി.ടി.രമ ഉദ്ഘാടനം നിർവ്വഹിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top