നഗരം ശുചീകരിക്കുന്നവരുടെ നരക ജീവിതത്തെ തൊട്ടറിഞ്ഞ് എൻ.ഡി.എ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ്

ഇരിങ്ങാലക്കുട : നഗരം ശുചീകരിക്കുന്നവരുടെ നരക ജീവിതത്തെ തൊട്ടറിഞ്ഞ് എൻ.ഡി.എ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കുന്നത്. കൂലി വർധനവ് സംബന്ധിച്ച് ഭരണാധികാരികൾ ഉറപ്പു നൽകാറുണ്ടെങ്കിലും ഇതുവരെ അത് ലഭ്യമായില്ല എന്ന സങ്കടമാണ് ഇരിങ്ങാലക്കുട നഗരത്തിലെ പര്യടനത്തിനിടെ ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിയ സ്ഥാനാർഥിയോട് നാമമാത്ര കൂലിയിൽ മാലിന്യം നിർമാർജനം ചെയ്യുന്ന തൊഴിലാളികൾ പങ്കുവച്ചത്. നഗരത്തിലെയും പൊറത്തിശ്ശേരി മേഖലയിലെയും വ്യാപാര സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ എന്നിവർ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു. ബിജെപി ജന:സെക്രട്ടറി കെ സി വേണുമാസ്റ്റർ, മുൻസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ, മണ്ഡലം സെക്രട്ടറി ഷാജൂട്ടൻ, രഞ്ജിത്ത് കാനാട്ട് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top