പ്രൊഫ. ആർ. ബിന്ദു പത്രിക സമർപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു വരണാധികാരി തൃശ്ശൂർ ജില്ലാ ലേബർ ഓഫീസർ കെ. എം. സുനിൽ മുൻപാകെ പത്രിക സമർപ്പിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗവും, സി. പി. ഐ. (എം ) ഏരിയ കമ്മിറ്റി അംഗവും, സ്ഥാനാർത്ഥിയുടെ പിതാവുമായിരുന്ന എൻ. രാധാകൃഷ്ണൻ മാസ്റ്ററുടെ സഹോദരിമാരായ സുശീല ടീച്ചർ, ശാന്ത ടീച്ചർ എന്നിവരുടെ അനുഗ്രഹം വാങ്ങിയാണ് രാവിലെ പത്രിക സമർപ്പിക്കാൻ എത്തിയത്.

സി. പി. ഐ. (എം ) ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ പി. കെ. ഡേവിസ് മാസ്റ്റർ,ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ. ആർ. വിജയ,പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ, സി. പി. ഐ മണ്ഡലം സെക്രട്ടറി പി. മണി ഏരിയ കമ്മിറ്റി സെക്രട്ടറി കെ. സി. പ്രേമരാജൻ, കെ. പി. ദിവാകരൻ മാസ്റ്റർ വി. എ. മനോജ്‌കുമാർ ടി. ജി. ശങ്കരനാരായണൻ ജയൻ അരിമ്പ്ര ജോസ്. ജെ. ചിറ്റിലപ്പിള്ളി ടി. കെ. വർഗീസ്സ് മാസ്റ്റർ ലത്തീഫ് കാട്ടൂർ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ്‌ മേനോൻ പി. സി. നിമിത സ്ഥാനാർത്ഥിയുടെ മകൻ ഹരികൃഷ്ണൻ എന്നിവരും സ്ഥാനാർത്ഥിയുടെ കൂടെയുണ്ടായിരുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top