പുസ്തകങ്ങളും പാഴ് വസ്തുക്കളാൽ നിർമ്മിച്ച പുസ്തകക്കൂടും വീട്ടമ്മമാർക്ക് നൽകി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കിച്ചൺ ലൈബ്രറി

ഇരിങ്ങാലക്കുട : ജീവിതത്തിന് കരുത്തും ശാസ്ത്രീയ അവബോധവും നൽകുന്ന പുസ്തകങ്ങളും പാഴ് വസ്തുക്കളാൽ നിർമ്മിച്ച പുസ്തകക്കൂടും വീട്ടമ്മമാർക്ക് നൽകി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺയൂണിറ്റ് വിപ്ലവത്തിന് തിരികൊളുത്തുന്നു.

ഇരിങ്ങാലക്കുടയിലെ മുഴുവൻ അടുക്കളകളിലും പുസ്തകങ്ങൾക്കും കൂടിയുള്ള ഇടം മാറ്റിവെക്കുന്നതിനായുള്ള ഈ ഉദ്യമത്തിലൂടെ പാചകത്തിൽ ലഭിക്കുന്ന ഇടവേളകളിൽ വീട്ടമ്മമാർക്ക് അറിവും ആനന്ദവും സ്വായത്തമാക്കുന്നതിനുള്ള അവസരം ആണ് കിച്ചൺ ലൈബ്രറി കൊണ്ട് ഉദ്ദേശിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top