കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : 2021 ഏപ്രിൽ 24 മുതൽ നടക്കുന്ന കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ കോവിഡ് സംബന്ധിച്ച അവസ്ഥ അനുകൂലമാണെങ്കിൽ കലാപരിപാടികൾ നടത്താൻ കഴിയുമോ എന്ന് ദേവസ്വം ഭരണസമിതി ആലോചിക്കുന്നു. പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് മാർച്ച് 15, വൈകീട്ട് 5 മണിക്കകം അപേക്ഷ ക്ഷണിക്കുന്നു. ആ ദിവസങ്ങളിലെ കോവിഡ് സംബന്ധിച്ച അവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ പരിപാടി നടക്കൂ. ഏതാനും ദിവസം നടന്നാൽ പോലും മുൻകൂർ നോട്ടീസ് ഇല്ലാതെ പരിപാടി റദ്ദാക്കാൻ ദേവസ്വത്തിന് പൂർണ്ണമായ അവകാശം ഉണ്ടെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് സമർപ്പണമായി പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ അഡ്മിനിസ്ട്രേറ്ററെ അഡ്രസ് ചെയ്ത് ദേവസ്വം ഓഫീസിൽ പെട്ടെന്ന് സമർപ്പിക്കുക. 8075354845 9447412475 എന്നി വാട്സാപ്പ് നമ്പറിലും അപേക്ഷ അയക്കാം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top