കാട്ടൂരിൽ വീട്ടമ്മയെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി

കാട്ടൂർ : ഗുണ്ടാസംഘങ്ങൾ കാട്ടൂർകടവിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. വീട്ടിലെത്തിയ ഗുണ്ടാസംഘം പടക്കം എറിഞ്ഞ ശേഷം പുറത്തെത്തിയ വീട്ടമ്മയെ പിന്തുടർന്ന് റോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാട്ടൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട കാട്ടൂർകടവ് ഹരീഷിന്‍റെ ഭാര്യ ലക്ഷ്മി ആണ് ഞായറാഴ്ച രാത്രി ഒമ്പതരയോടെ കൊല്ലപ്പെട്ടത്.

ഹരീഷ് നോടുള്ള വ്യക്തിവിരോധം ആണ് സംഭവത്തിന് പുറകിൽ എന്ന് പോലീസ് പറയുന്നു കഴിഞ്ഞദിവസം കോളനിയിലുണ്ടായ സംഭവങ്ങളുടെ തുടർച്ചയായാണ് ഗുണ്ടാസംഘം വീട്ടമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. കാട്ടൂർ സ്വദേശി ദർശനും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവിനെതിരേ പ്രദേശത്തുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെ വീട്ടിലെത്തിയ മൂന്നംഗസംഘം ലക്ഷ്മിക്കുനേരെ പടക്കമെറിഞ്ഞു. പേടിച്ചോടിയ ഇവരുടെ പിന്നാലെയെത്തി വെട്ടി വീഴ്ത്തുകയായിരുന്നു. ഭർത്താവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. എസ്.പി. പൂങ്കുഴലി സംഭവസ്ഥലത്തെത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top