11-മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം – പഞ്ചാരിമേളം അവതരണം പത്മശ്രീ പെരുവനം കുട്ടൻ മാരാർ, തത്സമയം 6:45 മുതൽ

ഇരിങ്ങാലക്കുട : പല്ലാവൂർ സമിതിയുടെയും കേരള സംസ്കാരിക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 12 മുതൽ 17 വരെ ഇരിങ്ങാലക്കുട കൂടൽമാണിക്യം കിഴെക്കെ ഗോപുരനടക്കു മുന്നിൽ നടക്കുന്ന 11-മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം രണ്ടാം ദിവസം 6:45 മുതൽ പത്മശ്രീ പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം തത്സമയം കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക WATCH LIVE

പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ, പഴുവിൽ രഘു, പെരുവനം ഗോപാലകൃഷ്ണൻ, പിണ്ടിയത്ത് ചന്ദ്രൻ, ചെറുശ്ശേരി ദാസൻ, കൊമ്പത്ത് അനിൽ, കൊമ്പത്ത് ചന്ദ്രൻ, ഇഞ്ചമുടി ഹരി, കുമ്മത്ത് രാമൻകുട്ടി നായർ, തൃപ്പാളൂർ ശിവൻ, പെപ്പോത്ത് ഉണ്ണി, കുമ്മത്ത് നന്ദനൻ, പറമ്പിൽ നാരായണൻ, പെരുവനം മുരളി എന്നീ 70 കലാകാരന്മാർ അണിനിരക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top