പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ “കെയർ അറ്റ് ഹോം” പദ്ധതിക്കും എസ്എച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് കോഴ്‌സുകൾക്കും തുടക്കമായി

പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ആയിരുന്ന മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി അച്ഛന്‍റെ നാല്പതാം ചരമ വാർഷികത്തോടനുബന്ധിച്ചു അനുസ്മരണബലി ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറൽ മോൺസിഞ്ഞോർ ഡോക്ടർ ലാസർ കുറ്റിക്കാടന്റെ കാർമികത്വത്തിൽ ഹോസ്പിറ്റലിലെ കബറിട ചാപ്പലിൽ നടന്നു. തുടർന്ന് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിചിരുന്നു. കോൺഗ്രിഗേഷൻ ഓഫ് സമരിറ്റൻ സിസ്റ്റേഴ്സ് സുപ്പീരിയർ ജനറൽ റെവ. സിസ്റ്റർ ആനി തോമസിയാ സിഎസ്എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറൽ മോൺസിഞ്ഞോർ ഡോക്ടർ ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ചു ഓപ്പറേഷൻ തിയേറ്റർ കോംപ്ലെക്സിന്‍റെ ഉദ്ഘാടനം ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ് ഡോക്ടർ എം.വി വാറുണ്ണിയും സീനിയർ അനെസ്തേറ്റിസ്റ് ഡോക്ടർ പി.എസ് മോഹനനും സംയുക്തമായി നിർവ്വഹിച്ചു. എസ്എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് കോഴ്‌സിന്‍റെ പ്രഖ്യാപനം ചടങ്ങിലെ മുഖ്യ അതിഥിയായിരുന്ന മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ്  ജോസ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ഹോസ്പിറ്റലിൽ ആരംഭിച്ച പുതിയ കോഴ്സിൽ ലബോറട്ടറി, ഫാർമസി, ഡയാലിസിസ്, എക്സ്റേ, ഫ്രന്‍റ്  ഓഫീസ് മാനേജ്‌മന്‍റ്   ഡിപ്ലോമ കോഴ്‌സുകൾ ഉൾപെടുത്തിയിരിക്കുന്നതായി മാനേജ്‌മന്‍റ്  അറിയിച്ചു.

“കെയർ അറ്റ് ഹോം” പദ്ധതിയുടെ പ്രഖ്യാപനം കോൺഗ്രിഗേഷൻ ഓഫ് സമരിറ്റൻ സിസ്റ്റേഴ്സ് സുപ്പീരിയർ ജനറൽ റെവ. സിസ്റ്റർ ആനി തോമസിയാ സിഎസ്എസ് നടത്തി. വീട്ടിലെത്തുന്ന ആതുരസേവനം എന്ന ആശയവുമായി “ഫാർമസി അറ്റ് ഹോം”, “ലാബ് അറ്റ് ഹോം” “മെഡിക്കൽ സെർവിസ്സ് അറ്റ് ഹോം”, “ആംബുലൻസ് അറ്റ് ഹോം” തുടങ്ങിയ ഹോസ്പിറ്റൽ സേവനങ്ങൾ അർഹരായവർക്ക്‌ എത്തിക്കുന്ന വിപുലമായ പദ്ധതിയാണ് “കെയർ അറ്റ് ഹോം”. ഇരിങ്ങാലക്കുടയുടെ പ്രാന്തപ്രദേശങ്ങളിൽ വീടുകളിൽ കിടപ്പു രോഗികളായി കഴിയുന്നവർക്കുള്ള പദ്ധതിയായാണ് ഇത് ആവിഷ്കരിച്ചിരിക്കുന്നത്.

ഇരിഞ്ഞാലക്കുട രൂപത വൈസ് ചാൻസലർ റെവ. ഡോക്ടർ കിരൺ തട്ട്ല, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ഫ്ലോറി, മെഡിക്കൽ സൂപ്രണ്ട് റെവ. സിസ്റ്റർ ഡോ.റീറ്റ, ഹോസ്പിറ്റൽ മുൻ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ മേരി മെലാനി, സീനിയർ സൈക്കിയാട്രിസ്റ് ഡോക്ടർ എം.വി. വാറുണ്ണി, ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top