കര്‍ഷകസമരത്തിന് ഇരിങ്ങാലക്കുട രൂപതയുടെ ഐക്യദാർഢ്യം – ഉപവാസ സമരം

ഇരിങ്ങാലക്കുട : കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രൂപത ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട ആൽത്തറക്കൽ നടത്തിയ ഉപവാസ സമരം രൂപത വികാരി ജനറാൾ മോൺ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ഡയറക്ടർ ഫാ ജിജി കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കെ ആർ എൽ .സി .എ വൈസ് പ്രസിഡന്‍റ്  ജോസഫ് ജൂഡ് മുഖ്യ പ്രഭാഷണം നടത്തി. രൂപത മൈനർ സെമിനാരി റെക്ടർ ഫാ.ഡേവിസ് കിഴക്കൻ തല, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കേട്ടോളി, കൺവീനർ ജോസഫ് അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിസംബോധന ചെയത് സംസാരിച്ചു. ഫാ. ജോണ്‍സന്‍ മാനാടന്‍, ഫാ. മെഫിന്‍ തെക്കേക്കര, ജോസ് ചിറ്റിലപ്പിള്ളി, ജോസഫ് അക്കരക്കാരന്‍ എന്നിവര്‍ ഇരിങ്ങാലക്കുടയിലെ സമരത്തിനും നേതൃത്വം നല്കി. സമാപന സമ്മേളനo കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top