കോവിഡ് വാക്സിൻ ചെയ്യുവാൻ ഓൺലൈൻ രജിസ്ട്രേഷനു വേണ്ടി കണ്ടാരംതറ മൈതാനിയിൽ ശനിയാഴ്ച 5 മണി വരെ സൗകര്യം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ 33, 35 വാർഡുകളിലെ 60 വയസിനു മുകളിലുള്ളവർക്കും 45 വയസിനു മുകളിൽ ശാരീരിക അവശതകൾ ഉള്ളവർക്കും കോവിഡ് വാക്സിൻ ചെയ്യുവാൻ ഓൺ ലൈൻ രജിസ്ട്രേഷനു വേണ്ടി കണ്ടാരംതറ മൈതാനിയിൽ മാർച്ച് 13 ശനിയാഴ്ച വൈകീട്ട് 5 മണി വരെ സൗകര്യം ഒരുക്കിയിരിക്കുന്നു. ഇരുന്നൂറിൽ അധികം ആളുകൾ ആധാർ കാർഡും ഫോണും കൊണ്ട് വന്ന് ഉച്ചവരെ രജിസ്ട്രേഷൻ ചെയ്തു. രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്ന സമയം. ജനങ്ങളുടെ ആവശ്യപ്രകാരം സമയം 5 വരെ നീട്ടുകയായിരുന്നു. കൗൺസിലർമാരായ സി. സി. ഷിബിൻ, സഞ്ജയ്‌. എം. എസ് എന്നിവർ നേതൃത്വം നൽകുകയും, ആശ വർക്കർമാരായ പ്രജിത സുനിൽകുമാർ, ആരോഗ്യ വളണ്ടിയേഴ്‌സ് ആയ സജി വി എസ് , രാജൻ ടി.കെ , അഭിജിത്ത് എം.എ , ആകാശ് എം.എ, ആൽഫ്രഡ്‌ ആന്‍റണി എന്നിവരും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top