പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ആയിരുന്ന ഫാ.പോൾ ചിറ്റിലപ്പിള്ളിയുടെ നാല്പതാം ചരമവാർഷിക അനുസ്മരണദിനം മാർച്ച് 12 ന്

പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ആയിരുന്ന മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളിയുടെ നാല്പതാം ചരമ വാർഷിക അനുസ്മരണ സമൂഹബലി മാർച്ച് 12 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടരക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഡോക്ടർ ലാസർ കുറ്റിക്കാടന്റെ മുഖ്യ കാർമികത്വത്തിൽ ഹോസ്പിറ്റലിലെ കബറിട ചാപ്പലിൽ നടത്തും. തുടർന്ന് നാലുമണിക്ക് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറൽ മോൺസിഞ്ഞോർ ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം നിർവഹിക്കുന്നു. കോൺഗ്രിഗേഷൻ ഓഫ് സമരിറ്റൻ സിസ്റ്റേഴ്സ് സുപ്പീരിയർ ജനറൽ സിസ്റ്റർ ആനി തോമസിയാ സി എസ് എസ് അധ്യക്ഷത വഹിക്കും. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ചു ഓപ്പറേഷൻ തിയേറ്റർ കോംപ്ലെക്സിന്റെയും എസ് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ കോഴ്‌സിന്റേയും ഉദ്ഘാടനവും കെയർ അറ്റ് ഹോം പദ്ധതിയുടെ പ്രഖ്യാപനവും സംയുക്തമായി നിർവ്വഹിക്കും.

Leave a comment

Top