ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ വിവിധ സ്വയം തൊഴിൽ പരിശീലന പരിപാടികൾക്ക് തുടക്കം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ വിവിധ സ്വയം തൊഴിൽ പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചു. തൊഴിൽ പരിശീലന പരിപാടി ശുചിത്വമിഷൻ സംസ്ഥാന റിസോർഴ്സ്പേർസൺ വി.എ സ്. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. സൂപ്രണ്ട് ബി.എം. അൻവർ അദ്ധ്യക്ഷത വഹിച്ചു.

യോഗ പരിശീലകരായ ഡിജു, സൻജ്ഞയൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ .അർ. ആൽബീ അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാരായ പി .ജി. ബിനോയ്, കെ.എസ്. സുരാജ്, എൻ.ടി. മി ഥുൻ, ഒ.എൻ. തസ്നീർ, കെ .ജി .സരിൻ എന്നിവർ സന്നിഹിതരായിരുന്നു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ .ജെ.ജോൺസൻ നന്ദി രേഖപ്പെടുത്തി.

Leave a comment

Top