യുക്തിബോധം ജനാധിപത്യത്തിൻ്റെ അടിത്തറ – വൈശാഖൻ

ഇരിങ്ങാലക്കുട : മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്നും മഹത്തായ ജീവിതതത്ത്വങ്ങളെ പ്രയോഗത്തിൽ കൊണ്ടുവരാൻ യുക്തിബോധം വേണമെന്നും യുക്തിബോധം ജനാധിപത്യത്തിൻ്റെ അടിത്തറയാണെന്നും സാഹിത്യ അക്കാദമി പ്രസിഡൻ്റ് വൈശാഖൻ അഭിപ്രായപ്പെട്ടു. സംഗമ സാഹിതി കുറ്റിപ്പുഴ വിശ്വനാഥൻ പുരസ്കാരം ഇ.ഡി ഡേവീസിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഇ ഡി ഡേവീസ് രചിച്ച “ഇരിക്കപ്പിണ്ഡം കഥ പറയുന്നു ” എന്ന നാടകത്തിനാണ് ലഭിച്ചത്.

ഇരിങ്ങാലക്കുട ശാന്തം ഹാളിൽ നടന്ന ചടങ്ങിൽ സംഗമ സാഹിതി വൈസ് പ്രസിഡണ്ട് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ പ്രശസ്തിപത്രം സമർപ്പിച്ചു. പ്രൊഫ സാവിത്രി ലക്ഷ്മണൻ, ശശിധരൻ നടുവിൽ, കുറ്റിപ്പുഴ വിശ്വനാഥൻ , രാധാകൃഷ്ണൻ വെട്ടത്ത്, അരുൺ ഗാന്ധിഗ്രാം, സനോജ് രാഘവൻ, കാട്ടൂർ രാമചന്ദ്രൻ, ശ്രീല വി വി, രാധിക സനോജ്, രവി കുറ്റിപ്പുഴ എന്നിവർ സംസാരിച്ചു.

Leave a comment

Top