തിരഞ്ഞെടുപ്പിനു മുന്നോടിയായി മാപ്രാണത്ത് പോലീസിന്‍റെ റൂട്ട് മാർച്ച്

മാപ്രാണം : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്രമസമാധാന പരിപാലനച്ചുമതല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട പോലീസും ഉത്തരാഖണ്ഡ് അതിർത്തിസംരക്ഷണ പോലീസ്സായ സീമാ ബെൽ 57-ാം ബറ്റാലിയൻ,100 SSB കമാൻഡോസും മാപ്രാണം മുതൽ നമ്പിയാങ്കാവ് ക്ഷേത്രം വരെ റൂട്ട് മാർച്ച് നടത്തി. ബറ്റാലിയൻ അസിസ്റ്റന്റ് കമാന്റന്റ് ഡി എസ് കാർക്കിയുടെ നേതൃത്വത്തിലുള്ള 75 കമാൻഡോകളും, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം , എസ്.ഐ ജിഷിൽ വി എന്നിവരും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി രാജേഷ് . ടി.ആറിന്റെ നേതൃത്വത്തിലാണ് ചൊവാഴ്ച വൈകീട് റൂട്ട് മാർച്ച് നടത്തിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top