ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചുമർ ചിത്ര രചന

അവിട്ടത്തൂർ : അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി നടത്തിയ ചുമർ ചിത്ര രചന സ്കൂൾ മാനേജർ എ. സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.എ.വി. രാജേഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. ഗൈഡ്സ് ക്യാപ്റ്റൻ പ്രസീദ ടി.എൻ., കെ.ആർ. രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top