വനിതാ ദിനത്തിൽ ഇരിങ്ങാലക്കുടയിലെ പോലീസ് സ്റ്റേഷനുകൾ ഭരിച്ചത് വനിതകൾ

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാ ദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല സ്ത്രീകളെ ഏൽപ്പിക്കാനുള്ള പോലീസ് മേധാവിയുടെ നിർദ്ദേശത്തെത്തുടർന്ന് ഇരിങ്ങാലക്കുട സ്റ്റേഷൻ ഇന്ന് ഭരിച്ചത് വനിതകൾ. ഇരിങ്ങാലക്കുട സ്റ്റേഷൻ ഹൗസ് ഓഫീസർ ആയി വനിതാ സെൽ തൃശൂർ റൂറലിലെ വനിതാ സബ് ഇൻസ്പെക്ടർ രമാദേവിയും, ജി ഡി ചാർജ് ആയി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്.സി.പി ഓ സിദീജയും, പി.ആർ.ഒയായി നിഷിയുമാണ് ഭരണം ഏറ്റെടുത്തത്. ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ ഇന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറായി എസ്.സി.പി ഓ സുനിതയും, പി.ആർ.ഒയായി സിബിയും ഭരണം നിർവഹിച്ചു.

Leave a comment

Top