ഇരിങ്ങാലക്കുട നഗരസഭയിൽ വനിതാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സർക്കാർ നിർദ്ദേശം അനുസരിച്ച് ഇരിങ്ങാലക്കുട നഗരസഭയിൽ കൗൺസിലും ജീവനക്കാരും ചേർന്ന് വനിതാ ദിനം ആചരിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി ടി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു. സഖി നോൺസ്റ്റോപ്പ്‌ സെന്റർ അഡ്മിനിസ്ട്രേറ്റർ ചിത്ര യോഗത്തിൽ സംസാരിച്ചു. നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് കെ എം കെ.എം സ്വാഗതവും ജനറൽ സൂപ്രണ്ട് മേരി സിബിൽ നന്ദിയും പറഞ്ഞു.

Leave a comment

Top