വനിതാ ദിനത്തിൽ നവ വനിതാ എഴുത്തുകാരിയുടെ വനിതകൾക്കായുള്ള കൃതിയുടെ പുസ്തക പ്രകാശനം നടന്നു

ഇരിങ്ങാലക്കുട : അമിത പ്രകാശ് ജെ രചിച്ച് സ്വയം പ്രസദ്ധീകരിച്ച (The Shade Of The South) ’ദി ഷേയ്ഡ്‌ ഓഫ് ദി സൗത്ത്’-ന്‍റെ പ്രകാശനം വനിതാ ദിനത്തിൽ ഓൺലൈൻ മുഖാന്തരം അഭിനയത്രിയും, നിർമാതാവും, നർത്തകിയുമായ റിമ കല്ലിങ്ങൽ തന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു. ഇരിങ്ങാലക്കുട സ്വദേശിനിയാണ് അമിത പ്രകാശ്. സാമൂഹികമായി നിലനിൽക്കുന്ന പല ചിന്താഗതികളിലേക്കും വിരൽ ചൂണ്ടുന്നതോടൊപ്പം തന്നെ ഓരോ സ്ത്രീകളെയും സ്വന്തം സ്വപ്നങ്ങളെ പിന്തുടരുവാൻ പ്രേരിപ്പിക്കുന്ന ഒരു കൃതി കൂടിയാണ് ‘ദി ഷേയ്ഡ്‌ ഓഫ് ദി സൗത്ത്’. ആദ്യം ഇ-ബുക്ക് പതിപ്പിൽ മാത്രം ഉണ്ടായിരുന്ന പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. . ഓൺലൈൻ സൈറ്റുകൾ ആയ ആമസോൺ, ഗുഡ്റീഡ്സ്, നോഷൻപ്രെസ്സ് എന്നീ സൈറ്റുകളിലൂടെ പുസ്തകങ്ങൾ ലഭിക്കും.

Leave a comment

Top