പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സ്കൂൾ ഓഫ് നഴ്സിങ് റൂബി ജൂബിലി ആഘോഷിച്ചു

പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സ്കൂൾ ഓഫ് നഴ്സിങ്ങിന്‍റെ റൂബി ജൂബിലിയോടനുബന്ധിച്ച് നവീകരിച്ച സ്കൂളിന്‍റെ വെഞ്ചിരിപ്പുകർമ്മം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട രൂപത ചാൻസലർ ഫാദർ ഡോക്ടർ നെവിൻ ആട്ടോക്കാരൻ, വൈസ് ചാൻസലർ ഫാദർ ഡോക്ടർ കിരൺ തട്ട്ല, ഫാദർ ഫെമിൻ ചിറ്റിലപ്പിള്ളി, കോൺഗ്രിഗേഷൻ ഓഫ് സമരിറ്റൻ സിസ്റ്റേഴ്സ് സുപ്പീരിയർ ജനറൽ സിസ്റ്റർ ആനി തോമസിയാ സി എസ് എസ്, സ്നേഹോദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സോഫിയ സി എസ് എസ് , സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ സ്മിത സി എസ് എസ് , പ്രഥമ പ്രിൻസിപ്പൽ സിസ്റ്റർ എൽസ് ബാപ്റ്റിസ്റ്റ സി എസ് എസ്, ആശുപത്രി അധികൃതർ, സ്റ്റാഫ് അംഗങ്ങൾ , നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

Top