എൽ.ഡി.എഫ് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട പ്രൊഫ. ആർ ബിന്ദു ഇരിങ്ങാലക്കുടയിലെ വനിതാദിന പരിപാടി വേദിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട പ്രൊഫ. ആർ ബിന്ദു ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ടൌൺ ഹാളിൽ സംഘടിപ്പിച്ച വനിതാദിന പരിപാടി വേദിയിൽ ഉദ്ഘടകയായി എത്തിയത് ശ്രദ്ദേയമായി. സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് പ്രൊഫ. ആർ ബിന്ദു. സ്ത്രീപക്ഷ കേരളത്തിന് വീണ്ടും ഇടതുപക്ഷം എന്ന മുദ്രാവാക്യമുയർത്തി എല്ലാ മണ്ഡലകേന്ദ്രങ്ങളിലും സംഘടിപ്പിച്ച മഹിളാ കൂട്ടായ്‌മയുടെ ഭാഗമായാണ് പരിപാടി ഇരിങ്ങാലക്കുടയിൽ നടന്നത്.

എ.ഐ.ഡബ്ലിയൂ.എ ഏരിയ പ്രസിഡന്റ് മീനാക്ഷി ജോഷി അധ്യക്ഷയായിരുന്നു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി വർക്കിംഗ് വുമൺ സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ, എ.ഐ.ഡബ്ലിയൂ.എ ജില്ലാ കമ്മിറ്റി അംഗം വത്സല ബാബു, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ, മാള ബ്ലോക്ക് പ്രസിഡന്റ് സന്ധ്യ നൈസൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷി വിനയ ചന്ദ്രൻ . കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് എന്നിവർ ആശംസകൾ നേർന്നു. എ.ഐ.ഡബ്ലിയൂ.എ ഏരിയ സെക്രട്ടറി ഷീജ പവിത്രൻ സ്വാഗതം പറഞ്ഞു.

Leave a comment

Top