11-മത് ദേശീയ പല്ലവൂർ താളവാദ്യ മഹോത്സവം മാർച്ച് 12 മുതൽ 17 വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : പല്ലവൂർ സമിതിയുടെയും കേരള സംസ്കാരിക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2020-ലെ താളവാദ്യ മഹോത്സവത്തിന് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഈ വരുന്ന 2021 മാർച്ച് 12 മുതൽ 17 വരെ കൂടൽമാണിക്യം ക്ഷേത്ര ഗോപുരനടയിൽ അരങ്ങുണരും. 12 ന് വൈകിട്ട് ആറിന് കേരള സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി ഉദ്ഘാടനവും കൂടൽമാണിക്യം ചെയർമാൻ യു പ്രദീപ് മേനോൻ മുഖ്യപ്രഭാഷണവും നടത്തും.

12ന് വൈകിട്ട് 6:30ന് ചോറ്റാനിക്കര വിജയൻ മാരാർ, വൈക്കം ചന്ദ്രൻ, ചോറ്റാനിക്കര നന്ദപ്പൻ, കുനിശ്ശേരി ചന്ദ്രൻ, പെരുവനം ഹരി, കലാമണ്ഡലം കുട്ടിനാരായണൻ, തിച്ചൂർ മോഹനൻ, പല്ലശ്ശന സുധാകരൻ, പാഞ്ഞാൽ വേലുകുട്ടി, ചാലക്കുടി രവി, മുണ്ടത്തിക്കോട് സന്തോഷ്, മച്ചാട്ട് ഉണ്ണിനായർ, പേരമംഗലം വിജയൻ, മച്ചാട് ഭാസ്കരൻ എന്നീ അമ്പതിൽപരം കലാകാരന്മാർ അണിനിരക്കുന്ന മേജർസെറ്റ് പഞ്ചവാദ്യത്തോടെ തുടക്കംകുറിക്കും.

13ന് വൈകിട്ട് ആറിന് പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ, പഴുവിൽ രഘു, പെരുവനം ഗോപാലകൃഷ്ണൻ, പിണ്ടിയത്ത് ചന്ദ്രൻ, ചെറുശ്ശേരി ദാസൻ, കൊമ്പത്ത് അനിൽ, കൊമ്പത്ത് ചന്ദ്രൻ, ഇഞ്ചമുടി ഹരി, കുമ്മത്ത് രാമൻകുട്ടി നായർ, തൃപ്പാളൂർ ശിവൻ, പെപ്പോത്ത് ഉണ്ണി, കുമ്മത്ത് നന്ദനൻ, പറമ്പിൽ നാരായണൻ, പെരുവനം മുരളി എന്നീ 70 കലാകാരന്മാർ അണിനിരക്കുന്നു.

14ന് വൈകിട്ട് ആറിന് കോട്ടക്കൽ മധു, വേങ്ങേരി നാരായണൻ, കലാമണ്ഡലം ഹരീഷ് മാരാർ, കലാനിലയം പ്രകാശൻ, കലാമണ്ഡലം നിതിൻ കൃഷ്ണ എന്നിവർ പങ്കെടുക്കുന്ന കഥകളി പദ കച്ചേരിയും 15ന് വൈകിട്ട് ആറിന് പ്രസിദ്ധ തായമ്പക ആചാര്യൻ കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പക

16ന് വൈകിട്ട് ആറിന് കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ, ചേരനെല്ലൂർ ശങ്കരൻ കുട്ടി, തലോർ പീതാംബരൻ, കിഴക്കൂട്ട് കുട്ടൻ, പനമുക്ക് വേശ പ്പൻ, കീഴൂട്ട് നന്ദനൻ, പട്ടിക്കാട് അളി, മുളങ്കുന്നത്തുകാവ് അനു, കിഴക്കുംബാ ട്ടുകര കുട്ടൻ, വരവൂർ രാമചന്ദ്രൻ, തൃക്കൂർ സജി, ഏഷ്യാഡ് ശശി മാരാർ, കല്ലൂർ രഘു, പെരുവാരം സോമൻ എന്നി എഴുപതിൽ പരം കലാകാരന്മാരുടെ പാണ്ടി മേളം.

17ന് വൈകിട്ട് 6:30ന് കുനിശ്ശേരി അനിയൻ മാരാർ, പരയ്ക്കാട്ട് തങ്കപ്പൻ മാരാർ, കോങ്ങാട് മധു, ചെറുപ്പുളശ്ശേരി ശിവൻ, കൃഷ്ണവാരിയർ, കോട്ടക്കൽ രവി പല്ലാവൂർ രാഘവ പിഷാരടി, ചേലക്കര സൂര്യൻ, തോന്നൂർക്കര ശിവൻ, മച്ചാട് മണികണ്ഠൻ, ഓടക്കാലി മുരളി, വരവൂർ മണികണ്ഠൻ, തിരുവില്വാമല ഹരി, വട്ടേക്കാട്ട് പങ്കജാക്ഷൻ, ഇനി അമ്പതിൽപരം കലാകാരന്മാരുടെ പഞ്ചവാദ്യവും ആണ്. ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിന് സംഘടിപ്പിക്കുന്ന താളവാദ്യ പൊലിമ.

17ന് വൈകിട്ട് ആറിന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. പി കെ നാരായണൻ സമാപനസമ്മേളനം ഉദ്ഘാടനം നിർവഹിക്കും. ഡോ. രാജൻ ഗുരുക്കൾ പുരസ്കാര സമർപ്പണവും കേരള സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി. ആർ സദാശിവൻ നായർ മുഖ്യ പ്രഭാഷണവും നടത്തും.

2020-ലെ സമിതിയുടെ പുരസ്കാരത്തിന് അർഹരായ കലാകാരന്മാർ

2020ലെ പല്ലാവൂർ ഗുരുസ്മൃതി അവാർഡ് ആചാര്യൻ കുനിശ്ശേരി അനിയൻ മാരാർക്ക് മുപ്പതിനായിരം രൂപ ഫലകം, പ്രശസ്തി പത്രം, പൊന്നാട

2020ലെ തൃപ്പേക്കുളം അച്യുതൻ മാരാർ പുരസ്കാരം ഇലത്താള പ്രമാണിയായ മണിയാമ്പറമ്പിൽ മണി നായർക്ക് മുപ്പതിനായിരം ഫലകം, പ്രശസ്തിപത്രം, പൊന്നാട

ഗുരുപൂജ പുരസ്കാരങ്ങൾ
1)പറമ്പിൽ നാരായണൻ നായർക്ക് 10000 രൂപ, പൊന്നാട, ഫലകം
2)പിണ്ടിയത്ത് ചന്ദ്രൻ നായർ 10000 രൂപ, പൊന്നാട, ഫലകം

പ്രസിദ്ധ മദ്ദളവാദകനായ വടക്കുമ്പാട്ട് രാമൻകുട്ടിക്ക് ചികിത്സാ സഹായമായി പതിനായിരം രൂപയും ചടങ്ങിൽവച്ച് കൈമാറും.

Leave a comment

Top