കാട്ടൂർ കലാസദനം പി.ശ്രീധരൻ അനുസ്മരണം നടത്തി

കാട്ടൂർ : പ്രശസ്ത പത്രപ്രവർത്തകൻ പി.ശ്രീധരൻ്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ടി.കെ.ബാലൻ സ്മാരക ഹാളിൽ കാട്ടൂർ കലാസദനം സംഘടിപ്പിച്ച അനുസ്മരണ യോഗം പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ എം.പി .സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അശോകൻ ചരുവിൽ മുഖ്യ പ്രഭാഷണം നടത്തി. പി .എസ് മുഹമ്മദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ, സി.കെ.ഹസ്സൻകോയ, എൻ.സി രമാബായ്, കെ .ദിനേശ് രാജ, കാട്ടൂർ രാമചന്ദ്രൻ ,കെ.വി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top