കെ.പി.എം.എസ് ശാഖാവാർഷികം നടത്തി

ഇരിങ്ങാലക്കുട : കേരള പുലയർ മഹാസഭ കനാൽ ബെയ്സ് ശാഖയുടെ വാർഷികം സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് എൻ.ആർ രവിയുടെ അധ്യക്ഷതയിൽ ഫ്ലാറ്റ് അങ്കണത്തിൽ ചേർന്നു. വാർഡ് കൗൺസിലർമാരായ മിനി സണ്ണി, കെ. ആർ വിജയ എന്നിവർ മുഖ്യ അഥീതികളായിരുന്നു. കൗൺസിലർമാരെയും മുതിർന്ന സഭാ പ്രവർത്തകൻ നെടുമ്പുള്ളി കുമാരനേയും പൊന്നാട അണിയിച്ച് സ്വീകരിച്ചു. കെ.സി. സുധീർ, ഷീജ രാജൻ, വിനു രവി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എൻ.എം. രാജു പ്രസിഡണ്ട്, ടി.എം ബാബു സെക്രട്ടറി, ടി .സി. സുരേഷ് ഖജാൻജിയായും, , വിനു രവി വൈസ് പ്രസിഡണ്ട്, ദിവ്യ ശുശാന്ത് ജോയിന്റ് സെക്രട്ടറി എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top