എം എസ് സി മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫർഹ ഫാത്തിമയെ അനുമോദിച്ചു

വെള്ളാങ്കല്ലൂർ : മഹാത്മാ ഗാന്ധി സർവകലാ ശാലയുടെ എം.എസ്. സി മൈക്രോ ബയോളജിയിൽ കാലടി ശ്രീ ശങ്കര കോളേജിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫർഹ ഫാത്തിമയെ, മുസ്ലിം സർവീസ് സൊസൈറ്റി മുകുന്ദപുരം സോണൽ കമ്മിറ്റി ആദരിച്ചു.

എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അബ്ദുൽ കരിം മാസ്റ്റർ പുരസ്കാര സമർപ്പണം നടത്തി. എം എസ് എസ് മുകുന്ദപുരം സോണൽ കമ്മിറ്റി ചെയർമാൻ പി കെ എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എ സീതി മാസ്റ്റർ മുഖ്യാതിഥിയായി. എം എസ് എസ് മുകുന്ദപുരം സോണൽ സെക്രട്ടറി വി കെ റാഫി, കമ്മിറ്റിയംഗം എം.എ അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. ടി കെ ഫക്രുദീൻ, ചാലിൽ അബ്ദുൽ ഗഫൂർ, ജാസ്മിൻ ഗഫൂർ, അമൽ ഫവാസ്, ഫസ്ന ഗഫൂർ എന്നിവർ സംബന്ധിച്ചു.

ഇതേ യൂണിവേഴ്സിറ്റിയുടെ ബി. എസ്. സി. ബയോ ടെക്നോളജി ക്കു പുത്തവേലിക്കര പ്രസന്റേഷൻ കോളേജ്ൽ നിന്നും ഒന്നാം റാങ്ക് ജേതാവ് കൂടിയാണ് ഫർഹ ഫാത്തിമ. സി ബി എസ് സി -എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കു എ പ്ലസ്‌ ഉം മുഴുവൻ ഗ്രേഡും നേടിയിട്ടുള്ള ഫർഹ, കലാ കായിക സാംസ്‌കാരിക രംഗങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top