സബിതയ്ക്കായി നിർമിക്കുന്ന നീഡ്സ് ഭവനത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതയ്ക്ക് നീഡ്സ് സൗജന്യമായി നിർമിച്ചു നൽകുന്ന നീഡ്സ് ഭവനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. കേറിക്കിടക്കാൻ സ്വന്തമായൊരു വീടെന്ന സബിതയുടെയും ഉമ്മയുടെയും സ്വപ്നത്തിനാണ് നീഡ്സ് സഹായഹസ്തം നീട്ടിയിരിക്കുന്നത്. നഗരസഭ ഒന്നാം വാർഡിലെ മൂർക്കനാട് വാക്കേപറമ്പിൽ പരേതനായ അബ്ദുൾ ഖാദറുടെ മകൾ സബിതയ്ക്കാണ് നീഡ്സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി സൗജന്യമായി വീട് നിർമിച്ചു നൽകുന്നത്.

ജന്മനായുണ്ടായ അസുഖം മൂലം മുപ്പത് വർഷമായി പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും സാധിക്കത്ത സബിതയും 72 വയസുള്ള ഉമ്മ സുബൈദയും സ്വന്തമായി ഒരു വീടില്ലാതെ ബന്ധുക്കളുടെ വീടുകളിൽ താമസിച്ച് കഷ്ടപ്പെടുന്നതിനിടയിലാണ് നീഡ്സ് സഹായവുമായെത്തിയത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് 608 ചതുരശ്ര അടി വിസ്തൃതിയുള്ള വീടാണ് നിർമിക്കുന്നത്.ചടങ്ങിൽ നീഡ്സ് വൈസ് പ്രസിഡന്റ് പ്രൊഫ. ആർ.ജയറാം അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.കെ.അബ്ദുള്ളക്കുട്ടി, നീഡ്സ് ഭാരവാഹികളായ ഡോ.എസ്. ശ്രീകുമാർ, ബോബി ജോസ്, എം.എൻ. തമ്പാൻ, കെ.പി.ദേവദാസ്,’ ഗുലാം മുഹമ്മദ്, കെ.കെ.സഖറിയ എന്നിവർ പ്രസംഗിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top