ഡോളർ സ്വർണ കള്ളക്കടത്ത് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പന്തം കൊളുത്തി ജാഥ

കാറളം : ഡോളർ സ്വർണ കള്ളക്കടത്ത് കേസിൽ പേര് പരാമർശിക്കപ്പെട്ട മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രധിഷേധ പന്തം കൊളുത്തി ജാഥ നടത്തി. പ്രധിഷേധ യോഗം മണ്ഡലം പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് ഉൽഘാടനം ചെയ്തു. കാറളം, കിഴുത്താനി കേന്ദ്രങ്ങളിൽ നടന്ന ജാഥകൾക്ക് വിനോദ് പുള്ളിൽ, വേണു കുട്ടശാംവീട്ടിൽ, എം ആർ സുധാകരൻ, വി ഡി സൈമൺ, വിജീഷ് പുളിപറമ്പിൽ, അജീഷ് മേനോൻ, ബാബു പെരുമ്പിള്ളി എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top