ജനന രജിസ്റ്ററിൽ പേര് ചേർക്കൽ, അവസാന തിയ്യതി ജൂൺ 22

ജനന രെജിസ്ട്രേഷനിൽ കുട്ടിയുടെ പേര് നാളിതുവരെയും ചേർത്തിട്ടില്ലാത്തവർ ആയതിനുള്ള അപേക്ഷ നഗരസഭ ഓഫീസിൽ എല്ലാ പ്രവർത്തി ദിവസവും 10 മണി മുതൽ 3 വരെ നേരിട്ട് നൽകാവുന്നതാണ്

ഇരിങ്ങാലക്കുട : ജനനമരണ രജിസ്‌ട്രേഷൻ ചട്ടങ്ങൾ പ്രകാരവും ചീഫ് രജിസ്ട്രാറുടെ 20 -10 -2020 ലെ PAN /8180 /2020 -BI(DP ) ഉത്തരവ് പ്രകാരവും ഇരിങ്ങാലക്കുട നഗരസഭയിൽ 22 -06 -2015 ന് മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളതും കുട്ടിയുടെ പേര് ചേർത്തിട്ടില്ലാത്തതുമായ എല്ലാ ജനന രജിസ്റ്റേഷനിലും കുട്ടിയുടെ പേര് ഉൾപെടുത്തുന്നതിനുള്ള സമയപരിധി 22 -06 -2021 അവസാനിക്കുകയാണ്. ആകയാൽ ജനന രെജിസ്ട്രേഷനിൽ കുട്ടിയുടെ പേര് നാളിതുവരെയും ചേർത്തിട്ടില്ലാത്തവർ ആയതിനുള്ള അപേക്ഷ നഗരസഭ ഓഫീസിൽ എല്ലാ പ്രവർത്തി ദിവസവും 10 മണി മുതൽ 3 വരെ നേരിട്ട് നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം കുട്ടിയുടെ സ്കൂൾ രേഖ, മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖ, ജനന ക്രമ സ്റ്റേറ്റ് മെന്റ് എന്നിവ ഹാജരാക്കേണ്ടതാണ്.

വാർഡടിസ്ഥാനത്തിൽ അപേക്ഷിക്കേണ്ട ദിവസങ്ങളും സമയവും

വാർഡ് 1 മുതൽ 4വരെ മാർച്ച് 8 മുതൽ 12 വരെ
വാർഡ് 5 മുതൽ 8 വരെ മാർച്ച് 15 മുതൽ 20 വരെ
വാർഡ് 9 മുതൽ 12 വരെ മാർച്ച് 22 മുതൽ 27 വരെ
വാർഡ് 13 മുതൽ 16 വരെ മാർച്ച് 29 മുതൽ ഏപ്രിൽ 3 വരെ
വാർഡ് 17 മുതൽ 20 വരെ ഏപ്രിൽ 5 മുതൽ 9 വരെ
വാർഡ് 21 മുതൽ 24 വരെ ഏപ്രിൽ 12 മുതൽ 17 വരെ
വാർഡ് 25 മുതൽ 28 വരെ ഏപ്രിൽ 19 മുതൽ 24 വരെ
വാർഡ് 29 മുതൽ 32 വരെ ഏപ്രിൽ 26 മുതൽ 30 വരെ
വാർഡ് 33 മുതൽ 36 വരെ മെയ് 3 മുതൽ 7 വരെ
വാർഡ് 37 മുതൽ 41 വരെ മെയ് 10 മുതൽ 15 വരെ

സമയം – 10 മണി മുതൽ 3 മണി വരെ

വിശദവിവരങ്ങളും വാർഡ് അടിസ്ഥാനത്തിലുള്ള സമയപട്ടികയും അറിയുന്നതിനും നഗരസഭ ജനന, മരണ രജിസ്‌ട്രേഷൻ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04802825238

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top