ഇ.ഡി.ഡേവീസിന്റെ ‘ഇരിക്കപിണ്ഡം കഥ പറയുമ്പോൾ ‘ എന്ന നാടകത്തിന് സംഗമ സാഹിതി പുരസ്ക്കാരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമ സാഹിതി വിത്യസ്ഥമായ രചനകൾക്ക് കൊടുത്തുവരുന്ന 2021ലെ കുറ്റിപ്പുഴ വിശ്വനാഥൻ പുരസ്ക്കാരത്തിന് ഇ.ഡി. ഡേവീസിന്റെ ‘ഇരിക്കപിണ്ഡം കഥ പറയുമ്പോൾ ‘ എന്ന നാടകത്തിന് ലഭിച്ചു. പ്രശസ്തരായ നാടക ജൂറിയുടെ വിലയിരുത്തലിലൂടെയാണ് കൃതി തെരഞ്ഞെടുത്തത്. മാർച്ച് പത്താം തീയ്യതി ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിക്കാലക്കുടയിലെ ശാന്തം ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ പുരസ്ക്കാരം സമർപ്പിക്കും. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്ക്കാരം.

റഷീദ് കാറളം അദ്ധ്യക്ഷത വഹിക്കുന്ന വേദിയിൽ പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പി.കെ.ഭരതൻ മാസ്റ്റർ, കുറ്റിപ്പുഴ വിശ്വനാഥൻ, ശശീധരൻ നടുവിൽ, അരുൺ ഗാന്ധിഗ്രാം, രാധാകൃഷ്ണൻ വെട്ടത്ത്, പി.എൻ. സുനിൽ, രാമചന്ദ്രൻ കാട്ടൂർ, ശ്രീല വി.വി, സനോജ് രാഘവൻ, ജോൺസൻ എടത്തിരുത്തിക്കാരൻ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top