ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ തീരുമാനിച്ചു – ഇരിങ്ങാലക്കുട മണ്ഡലത്തിന്‍റെ ക്രൈസ്റ്റ് കോളേജിൽ

ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ തീരുമാനിച്ചു – ഇരിങ്ങാലക്കുട മണ്ഡലത്തിന്‍റെ ക്രൈസ്റ്റ് കോളേജിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ തീരുമാനിച്ചു. തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണവും ഈ കേന്ദ്രങ്ങളിൽ നിന്നും നടക്കും. ഇരിങ്ങാലക്കുട മണ്ഡലത്തിന്‍റെ ക്രൈസ്റ്റ് കോളേജിലും, പുതുക്കാട് മണ്ഡലത്തിൻ്റെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലും, ചാലക്കുടി മണ്ഡലത്തിൻ്റെ ചാലക്കുടി കാർമൽ എച്ച് എസ് എസ് എൽ പി സെക്ഷനിലും, കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ കൊടുങ്ങല്ലൂർ പി ഭാസ്കരൻ മെമ്മോറിയൽ ഗവ എച്ച് എസ് എസിലും നടക്കും.

വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, നാട്ടിക മണ്ഡലങ്ങൾക്ക് ഒരു വോട്ടെണ്ണൽ കേന്ദ്രമാണുള്ളത്. ഗവ എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ബ്ലോക്കുകളിൽ ഈ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കും. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിന്റെ പി ജി ബ്ളോക്കിലും, ഒല്ലൂരിന്റെ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് ബ്ളോക്കിലും, തൃശൂർ, നാട്ടിക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ ആർക്കിടെക്ച്ചർ ബ്ളോക്കിലും നടക്കും. ചേലക്കര നിയോജക മണ്ഡലത്തിൻ്റെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും വോട്ടെണ്ണലും ചെറുതുരുത്തി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. കുന്നംകുളം മണ്ഡലത്തിൻ്റെ വടക്കാഞ്ചേരി ഗവ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലും, ഗുരുവായൂർ നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണൽ ചാവക്കാട് എം ആർ ആർ എം എച്ച് എസിലും നടക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top