പെട്രോൾ പമ്പിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

ഇരിങ്ങാലക്കുട : പെട്രോൾ ഡീസൽ, പാചകവാതക വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അധ്യക്ഷത വഹിച്ചു.മുൻസിപ്പൽ കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, ജസ്റ്റിൻ ജോൺ, സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, സന്തോഷ്‌ കെ എം, അവിനാശ് ഒ എസ്, വിജയൻ ഇളയടത്ത്, വി സി വർഗീസ്, പി ഭരതൻ,കുര്യൻ ജോസഫ്, സത്യൻ തേനാഴികുളം മിനി ജോസ് കാളിയങ്കര എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top