കയ്യെഴുത്തുമാസിക ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറിയുടെ ബാല വേദിയുടെ ആഭിമുഖ്യത്തിൽ കയ്യെഴുത്തുമാസിക ശില്പശാല നടത്തി. ലൈബ്രറി ഹാളിൽ നടത്തിയ ശിൽപ്പശാലയിൽ പി.കെ ഭരതൻ, ഷീന ഇ. എം, പികെ അജയഘോഷ്, മഞ്ജുള കെ. കെ എന്നിവരും ബാലവേദി അംഗങ്ങളും പങ്കെടുത്തു. മാസിക നിർമ്മാണത്തെക്കുറിച്ച് പികെ ഭരതൻ വിശദീകരിച്ചു രചനകളുടെ പ്രാധാന്യത്തെ കുറിച്ച് ഷീന ഇ.എം വിശദീകരിച്ചു. റിച്ച, അഞ്ജന ബാബു, അതുല്യ എന്നിവർ സംസാരിച്ചു.

Leave a comment

Top