കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ , തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജില്ലാ പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : കേന്ദ്ര ബിജെപി സർക്കാരിന്‍റെ ജനദ്രോഹ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) , തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജില്ലാ പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി. ആൽത്തറയ്ക്കൽ നടന്ന ചടങ്ങിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ്  എം.കെ കണ്ണൻ ജില്ലാ പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ സുകു കെ.ഇട്ട്യേശന്‍, എ.ടി ഉണ്ണികൃഷ്ണൻ, ബി.എൽ ബാബു എന്നവർ ആശംസകൾ അർപ്പിച്ചു. ജാഥ മാർച്ച് 5 വൈക്കീട്ട് 5.00 ന് തൃശ്ശൂരിൽ സമാപിക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top